നീലേശ്വരത്തെ ആദ്യകാല ടൈലര്‍ കരിന്തളം കാട്ടിപ്പൊയില്‍ സ്വദേശി സുനില്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

നീലേശ്വരം: കരിന്തളം കാട്ടിപ്പൊയില്‍ പുതുക്കുന്നിലെ ദാമോദരന്റെ മകന്‍ സുനില്‍ കുമാര്‍ (45) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
ഇന്നലെ രാത്രി വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സുനില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നീലേശ്വരത്തെ ആദ്യകാല ടൈലറായിരുന്ന സുനിലിന് കണ്ണിന്റെ കാഴ്ചയും കേള്‍വി ശക്തിയും കുറഞ്ഞിരുന്നു. വികലാംഗ പെന്‍ഷനെ കൊണ്ടാണ് ജീവിതം കഴിഞ്ഞു പോന്നിരുന്നത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: മാധവി.

error: Content is protected !!