കേരള യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് പൂച്ചക്കട്ടെ അളകനന്ദയ്ക്ക് കോണ്‍ഗ്രസിന്റെ അനുമോദനം; ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് ഉപഹാരം നല്‍കി

പൂച്ചക്കാട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി സ്റ്റാറ്റിറ്റിക്‌സ് ആന്റ് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ അനലറ്റിക്‌സ് വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൂന്നാം റാങ്ക് നേടിയ
പി അളകനന്ദയെ പൂച്ചക്കാട് 20 ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് ഉപഹാരം നല്‍കി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രഭു മൊട്ടംചിറ അധ്യക്ഷനായി. മണ്ഡലം കോണ്‍ഗ്രസ് ട്രഷറര്‍ സി എച്ച് രാഘവന്‍, കെ എസ് മുഹാജിര്‍, പി കൃഷ്ണന്‍, പി കെ പവിത്രന്‍, സി എച്ച് മധുസൂദനന്‍, മുരളി മീത്തല്‍, പി ദാമോദരന്‍, ഗംഗാധരന്‍ മൊട്ടംചിറ, പി സുരേശന്‍, പി കൃഷ്ണന്‍ഡ്രൈവര്‍, കാര്‍ത്ത്യായനി മൊട്ടംചിറ, വെള്ളച്ചി എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിന് അളകനന്ദനന്ദി പറഞ്ഞു.

error: Content is protected !!