കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം കാസര്‍കോട് ജില്ലാ ഏകദിന സംരംഭകത്വ സെമിനാര്‍; ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സെമിനാര്‍ മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ എം ഡി ഷംസുദ്ദീന്‍ പാലക്കി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ് (തൃശ്ശൂര്‍)ന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ഏകദിന സംരംഭകത്വ സെമിനാര്‍ കാഞ്ഞങ്ങാട് നടന്നു. ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍, മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ പാലക്കി  സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം ഇ, ഡി എഫ് ഒ തൃശ്ശൂര്‍ ജേതുറാം അധ്യക്ഷത വഹിച്ചു. ഇന്‍ഡസ് ഗ്രോ കൊച്ചിയുടെയും അമ്മ ഭാരത് ചാരിറ്റി ഫൗണ്ടേഷന്‍ കാസര്‍കോടിന്റെയും സഹകരണത്തോടെയാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചത്. കേരളത്തിലെ വിജയസാധ്യതയുള്ള വ്യവസായങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സഹായ പദ്ധതികള്‍, ധനകാര്യ സൗകര്യങ്ങള്‍, പരിശീലന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ വിശദമായ ക്ലാസുകള്‍ അവതരിപ്പിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് എം എസ് എം ഇ, ഡി എഫ് ഒ തൃശ്ശൂര്‍ ജേതുറാം, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് കാഞ്ഞങ്ങാട് എ.ഡി.ഐ.ഒ. എം കെ സുധീഷ്,എന്‍ അശോക്, കെ. മൃദുല എന്നിവര്‍ ക്ലാസെടുത്തു.
എം. കെ.സുധീഷ്, സജി വര്‍ഗീസ്, എസ്.പി. ഷാജി എന്നിവര്‍ സംസാരിച്ചു. എം. കെ.സുഭാഷ് സ്വാഗതവും, ഗണേശന്‍ അരമങ്ങാനം നന്ദിയും പറഞ്ഞു. നിരവധി യുവ സംരംഭകരും സ്ത്രീ സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു. സംരംഭകത്വ ബോധവല്‍ക്കരണത്തിനും ചെറുകിട വ്യവസായ വികസനത്തിനും ഈ സെമിനാറില്‍പങ്കെടുത്തു.

 

 

error: Content is protected !!