കായക്കുളം പെരിയോക്കി പാറയില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ച സമുദായ ശ്മശാനം സ്മൃതിവനം നാടിന് സമര്‍പ്പിച്ചു

പെരിയ: കായക്കുളം പെരിയോക്കി പാറയില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ച സമുദായ ശ്മശാനം സ്മൃതിവനം – കായക്കുളം പയ്യന്നൂര്‍ ഫോക്ക് ലാന്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വി ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. ശ്മശാന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ഇന്‍ ചാര്‍ജ് കെ. ഭാസ്‌ക്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്മശാനത്തിന്റെ വിവിധ ജോലികള്‍ക്ക് നേതൃത്വം നല്‍കിയ വി എം ജനാര്‍ദ്ദനന്‍ മേസ്തിരി , പ്രദീപ്, സുരേഷ്, രാധാകൃഷ്ണന്‍ എന്നിവരെ സമുദായ സ്ഥാനികരായ കെ.മാധവന്‍, പി.വി. അമ്പു, കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ ആദരിച്ചു.
സ്മൃതിവനമെന്ന പേര് നിര്‍ദ്ദേശിച്ച ദേവജ് പാറമ്മലിനും പേര് നിര്‍ദ്ദേശിച്ചവരില്‍ നിന്നും നടത്തിയ നറുക്കെടുപ്പില്‍ വിജയിയായ ബിന്ദു രവീന്ദ്രനും ഉപഹാരം നല്‍കി. മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ പെരിയ ശാഖ പ്രസിഡന്റ് കെ. മാധവന്‍, സംസ്ഥാന സെക്രട്ടറി കെ. പീതാംബരന്‍, ജയറാം പ്രകാശ്, കെ വിജയന്‍, ജാനകി ശിശുപാലന്‍, ഉഷ കുമാരന്‍, നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.വിജയന്‍, ട്രഷറര്‍ എ. വേണു എന്നിവര്‍ സംസാരിച്ചു.

error: Content is protected !!