കാഞ്ഞങ്ങാട് – കോട്ടച്ചേരി തുളിച്ചേരികുമ്മണാര് കളരി ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട ഉത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ നടക്കും. 28 ന് വൈകിട്ട് 6 ന് സര്‍വൈശ്വര്യ വിളക്ക് പൂജ, 7 ന് കോട്ടച്ചേരി കുന്നുമ്മല്വിഷ്ണുമൂര്ത്തി ക്ഷേത്ര ഭജന സമിതിയുടെ ഭജന, 9 ന് കുമ്മണാര്‍ കോല്‍ക്കളി സംഘത്തിന്റെ ഭജന എന്നിവയുണ്ടാകും. 28, 29, 30 തീയതികളില്‍ രാത്രി 10:30 ന് അഞ്ചണങ്ങന്‍ ഭൂതം, 11:30 ന് ചെറിയ ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടും. 29, 30, 31 തീയതികളില്‍ ഉച്ചയ്ക്ക് 12 ന് ദണ്ഡ്യ ങ്ങാനത്ത്. ഭഗവതി തെയ്യം പുറപ്പാട്. 29 ന് രാത്രി 7 മണിക്ക് കുട്ടികളുടെകലാപരിപാടികള്, 8 ന് മാമ്പഴം മ്യുസിക്ക് ലവേഴ്സ് തൃക്കരിപ്പൂരിന്റെ ഭക്തി ഗാനസുധ, 9 ന് കുമ്മണാര്‍ കളരി കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി എന്നിവയുണ്ടാകും. 30 ന് രാത്രി 7:30 ന് അനുമോദന സദസ്സ് പോലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യും. 8:30 ന് ടീം നോര്‍ത്ത് കോട്ടച്ചേരി,ധ്വനി മേലാങ്കോട്ട്, വ്യാസേശ്വരം ശിവ ക്ഷേത്രം ടീം എന്നിവയുടെ തിരുവാതിര, കളിയാട്ട ദിനങ്ങളില്‍ ഉച്ചയ്ക്ക് അന്നദാനമുണ്ടാവും. നവംബര്‍ 2 ന് രാത്രി കുണ്ടാര്‍ ചാമുണ്ഡി തോറ്റം. 3 ന് 11 മണിക്ക് കുണ്ടാര്‍ ചാമുണ്ഡി തോറ്റം പുറപ്പാട്. തുടര്‍ന്ന് വിളക്കിലരി ചടങ്ങോടെസമാപിക്കും.
