ചിറ്റാരിക്കാല്‍ : ഹോട്ടല്‍ ഉടമയായ യുവാവ് ഹോട്ടലിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാന്‍ പെട്രോള്‍ പമ്പിന സമീപത്തെ അജിയുടെ തട്ടുകട എന്ന പേരില്‍ ഹോട്ടല്‍ നടത്തുന്ന ചിറ്റാരിക്കാല്‍ നല്ലോംമ്പുഴയിലെ മാത്യുവിന്റെ മകന് പി.എം. അജി (43) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് തൂങ്ങിയ നിലയില്‍ കണ്ട് അജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചിറ്റാരിക്കാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചിറ്റാരിക്കല്‍ എസ് ഐ മധുസൂദനന് മടിക്കൈയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പരേതയായ മേരിയാണ് മാതാവ്. ഭാര്യ: ബിന്‍ സി. മക്കള്‍: മെറിന്,സനോജ്, മൈക്കിള്‍.സഹോദരി ലയ.
ചിറ്റാരിക്കാലില്‍ ഹോട്ടല്‍ ഉടമയായ യുവാവ് ഹോട്ടലിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ചു
