കാഞ്ഞങ്ങാട്:ലഹരിയാവാം കളിക്കളത്തില്‍ എന്ന സന്ദേശവുമായി നാടിന്റെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന അതിയാമ്പൂര് പാര്‍ക്കോ ക്ലബ്ബ് അറുപതാളുകളുടെ പങ്കാളിത്തത്തില്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരം നടത്തി.പ്രദേശത്തെ 5 വയസ്സുള്ള കുട്ടികള്‍ മുതല്‍ പെണ്‍കുട്ടികളും,മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ മത്സരത്തിന്റെ ഭാഗമായി. യൂണിയന് എക്സ് എഫ് സി, എല്‍ദ റാഡോ എഫ് സി, ബ്ബൈ സ്എഫ സി, പാര്‍കോ എഫ് സി, ഡിയേറ്റര്സ് എഫ് സി, യുണൈറ്റഡ് പാര്‍കോ എന്നിങ്ങനെയായി ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത് ഓരോ ടീമിലും 10 വീതം കളിക്കാര്‍ അണിനിരന്നു. മത്സരം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ക്ലബ്ബിന്റെ ഫുട്ബോള്‍ ടീമിന് പരിശീലനവും നിര്‍ദ്ദേശങ്ങളും നല്കി വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിക്കുന്ന കായിക അധ്യാപകന് കെ.വിജയകൃഷ്ണനെ ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ് പി വി സാലു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അനില്‍കുമാര്‍, ട്രഷറര്‍ എ കെ അശോകന്, ജയേഷ് അതിയാമ്പൂര് എന്നിവര്‍ സംസാരിച്ചു. ഏഴുമണിക്കൂര്‍ നീണ്ടുനിന്ന വാശിയേറിയ മത്സരങ്ങള്‍ യൂണിയന് എക്സ് എഫ് സി പാര്‍ക്കേ ഒന്നാം സ്ഥാനവും യുണൈറ്റഡ് പാര്‍ക്കോ രണ്ടാം സ്ഥാനവും നേടി. മത്സരങ്ങള്‍ മുഴുവന്‍ നിയന്ത്രിച്ച ക്ലബ്ബിന്റെ മുന്‍ ഫുട്ബോള്‍ താരം പി വി ബാലകൃഷ്ണന് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്കി.
