കാഞ്ഞങ്ങാട്: ക്രിയേറ്റീവ് കാഞ്ഞങ്ങാട് ജില്ലയിലെ ഹൈസ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വയലാര്‍ കവിതാ പുരസ്കാര മല്‍സരത്തില്‍ വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി ശിവദ കൂക്കിന് ലഭിച്ചതായി വാര്‍ത്ത സമ്മേളനത്തില്‍ ജഡ്ജിംഗ് കമ്മിറ്റി പാനലിസ്റ്റുകളായ സാഹിത്യ നിരൂപകരായ ഡോ.കെ.വി സജീവന്, ഡോ.പി മഞ്ജുള്ള എന്നിവര്‍ പ്രഖ്യാപിച്ചു. ചാലിങ്കാല്‍ ചെക്യാര്‍പ്പിലെ പി.ജയരാജിന്റെയും അശ്വതിയുടെയും മകളാണ്.നവബംര്‍ രണ്ടിന് ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന വയലാര്‍ അനുസ്മരണ ചടങ്ങില്‍ കോഴിക്കോട്, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ . രക്ഷാധികാരിയുമായ ഡോ. ഖാദര്‍ മാങ്ങാട് പുരസ്കാരം സമര്‍പ്പിക്കും. 5001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് ബല്ലയിലെ തന്മയ മോലോത്തും മുന്നാം സ്ഥാനം ഡി ടി നി വേദ്യ ജി.എച്ച്.എസ്.എസ് കൊളത്തൂരും നേടി. സജീവനെയും മഞ്ജുള്ളയെയും കൂടാ തെ ക്രിയേറ്റീവ് രക്ഷാധികാരി ഡോ.എ.എം ശ്രീധരനും ജഡ്ജിംഗ് കമ്മിറ്റിയിലുണ്ടായിരുന്നു.
