സംസ്ഥാന സ്‌കൂള്‍ കായിക മേള : മാവുങ്കാല്‍ തൈക്കോണ്ടോ അക്കാദമിക് അഭിമാന നേട്ടം

മാവുങ്കാല്‍: തിരുവനന്തപുരത്ത് വെച്ച് നടന്ന 67- മത് കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ തൈക്കോണ്ടോ മല്‍സരത്തില്‍ 68 കിലോ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം കെ എസ് ജി എച്ച് എസ് എസ് മടിക്കൈയിലെ പി വി.അനുനന്ദക്ക് ഗോള്‍ഡ് മെഡല്‍. അരുണാചല്‍ പ്രദേശില്‍ നടക്കുന്ന നാഷണല്‍ മത്സരത്തിലേക്ക് യോഗ്യത നേടി. ആണ്‍കുട്ടികളുടെ 73 കിലോ വിഭാഗത്തില്‍ ബല്ലാ സ്‌കൂളിലെ
അഭിജിത്ത് വികാസ് പിള്ളൈയും 78 കിലോ വിഭാഗത്തില്‍ കെ.വി.കാര്‍ത്തികേയനും വെങ്കല മെഡല്‍ നേടി. മൂവരും മാവുങ്കാല്‍
തൈക്കോണ്ടോ അക്കാദമി ല്‍ സ്‌നേഹ പ്രകാശന്‍ കീഴില്‍ തൈക്കോണ്ടോ പരിശീലച്ച് വരികയാണ്

 

error: Content is protected !!