റവന്യൂ ജില്ലാ സ്‌കൂള്‍ സാമൂഹ്യ ശാസ്ത്രമേള: 550 പോയിന്റുമായി കാസര്‍കോട് സബ്ജില്ല മുന്നില്‍

നീലേശ്വരം :ബങ്കളം കക്കാട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ സാമൂഹ്യ ശാസ്ത്രമേള ആദ്യദിനം സമാപിക്കുമ്പോള്‍ 550 പോയിന്റുമായി കാസര്‍കോട് സബ്ജില്ല മുന്നിട്ട് നില്‍ക്കുന്നു. 482 പോയിന്റുമായി ബേക്കല്‍ സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത്.455 പോയന്റുമായി ഹോസ്ദുര്‍ഗ് മൂന്നാമതും 420 പോയിന്റുമായി ചിറ്റാരിക്കാല്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു. മറ്റു സബ് ജില്ലകളുടെ പോയിന്റ് നില :ചെറുവത്തൂര്‍ 412 , കുമ്പള 400, മഞ്ചേശ്വരം 313.
സ്‌കൂള്‍തലത്തില്‍ 126.00 ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാക്കം ഒന്നാമതും 194.5 സ്വാമിജിസ് ജിഎച്ച്എസ്എസ് എടനീര്‍ രണ്ടാമതും ജിഎച്ച്എസ്എസ് ചായോത്ത് മൂന്നാം സ്ഥാനത്തും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു. മേള ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ അധ്യക്ഷനായി. ലോഗോ രൂപ കല്‍പ്പന ചെയ്ത ഹരീഷ് കോളംകുളത്തിന് കാഞ്ഞങ്ങാട് ഡി ഇ ഒ രോഹിന്‍ രാജ് കെ എ എസ് ഉപഹാരം നല്‍ കി. ഹെഡ്മാസ്റ്റര്‍ കെ. എം. ഈശ്വരന്‍, വികസന സമിതി ചെയര്‍മാന്‍ കെ.പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍,ഡി ഡി ഇ പി.സവിത പ്രിന്‍സിപ്പാള്‍ ആര്‍.ഷീല എസ്എംസി ചെയര്‍മാന്‍ ടി.വി.ലതീഷ്, സീനിയര്‍ അസിസ്റ്റന്റുമാരായ എം.കെ.പ്രസാദ്, കെ.ശാലിനി സംസാരിച്ചു. ഇന്ന് ഐടി, പ്രവൃത്തി പരിചയമേള നടക്കും.

error: Content is protected !!