ജില്ലാ പഞ്ചായത്ത് രാവണീശ്വരം ഒറവുങ്കരയില്‍ നിര്‍മ്മിച്ച കബഡി കോര്‍ട്ട് മന്ത്രി എ. കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കായിക മേഖലയില്‍ പുതിയ തലമുറ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ഉടനീളം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കബഡിക്ക് പുറമെ ഫുട്‌ബോളിലും , വോളിബോളിലും പുതിയ താരങ്ങള്‍ ഇന്ന് അജാനൂരില്‍ ഉയര്‍ന്ന് വരികയാണ്. നിരവധി കലാ കായിക പ്രസ്ഥാനങ്ങള്‍ ഉള്ള രാവണീശ്വരത്ത് പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ കബഡി കോര്‍ട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ജില്ലയിലെ കബഡി താരങ്ങള്‍ക്ക് പ്രയോജനകരമാവുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.05 കോടി രൂപ ചെലവിലാണ് കബഡി കോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കബഡി കോര്‍ട്ട്, മാറ്റ്, ഡ്രസ്സിംഗ് ആന്റ് റെസ്റ്റിംഗ് റൂം, സ്റ്റേജ്, ഗ്യാലറി, മേല്‍ക്കൂര, ലൈറ്റ് സംവിധാനങ്ങളോടുകൂടിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കബഡി കോര്‍ട്ട് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ , അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. എന്‍. സരിത, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍

 

error: Content is protected !!