ഡിസ്‌കസ് ത്രോയില്‍ പുതിയ റെക്കോഡ് കുറിച്ച് ചെറുവത്തൂര്‍ കാരിയിലെ സോനാ മോഹന്‍

ചെറുവത്തൂര്‍:സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് സോനാ മോഹന്‍.
തൃശൂര്‍ സ്വദേശി അതുല്യ ഏഴ് വര്‍ഷം മുന്‍പ് കുറിച്ച 37.73 എന്ന റെക്കോഡ് കുട്ടമത്ത് ജി എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സോനാ മോഹന്‍ തിരുത്തിയത് . (38.64) പുതിയ റെക്കോര്‍ഡ്. കെ.സി ത്രോ അക്കാദമിയിലെ കെ.സി.ഗിരീഷിന്റെ ശിക്ഷണത്തിലാണ് സോന മികച്ച പ്രകടനം പുറത്തെടുത്തത്. ചെറുവത്തൂരിലെ ഓട്ടോ തൊഴിലാളിയായ കാരിയിലെ പി പി മോഹനന്‍-ടി.സൗമ്യ ദമ്പതികളുടെ മകളാണ്‌സോന. കഴിഞ്ഞ സ്‌കൂള്‍ കായിക മേളയിലും സോന ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

error: Content is protected !!