മികച്ച ബാലനടിക്ക് ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം: ആവണി ആവൂസ് ഏറ്റുവാങ്ങി;  സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി കെ എന്‍ ബാലഗോപാല്‍ പുരസ്‌കാരം സമ്മാനിച്ചു

കാഞ്ഞങ്ങാട്: ചലച്ചിത്ര താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ആവണി ആവൂസ് ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്റെ 15-ാമത് ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി കാസര്‍കോടിന് അഭിമാനമായി. ‘കുറിഞ്ഞി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആവണിക്ക് മികച്ച ബാലനടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. തിരുവന്തപുരത്തുനടന്ന ചടങ്ങില്‍ സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി കെ എന്‍ ബാലഗോപാല്‍ പുരസ്‌കാരം സമ്മാനിച്ചു. കാഞ്ഞങ്ങാട് അഞ്ചാം വയല്‍ സ്വദേശിയായ ഈ കൊച്ചു മിടുക്കി ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ താരമാണ്. അഭിനയത്തിന് പുറമേ നൃത്തം, ഗാനം, യോഗ എന്നിവയിലെല്ലാം തന്റെ കഴിവുകള്‍ തെളിയിച്ച ആവണി ദേശീയ, സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യ പുരസ്‌കാര ജേതാവുകൂടിയാണ് ആവണി മലയാള സിനിമയിലെ ഈ വളര്‍ന്നുവരുന്ന താരം കാഞ്ഞങ്ങാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്

error: Content is protected !!