കാഞ്ഞങ്ങാട് നഗരസഭ എം സി എഫ് പുതിയ ഇരുനില കെട്ടിടം പ്രവര്‍ത്തി ശിലാസ്ഥാപനം നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 43 പാടുകളിലും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും (കെ.എസ്.ഡബ്ല്യൂ.എം.പി.) ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ (എം സി എഫ്) പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തിന്റെ ശിലാസ്ഥാപനം ചെമ്മട്ടംവയല്‍ തൊഴില്‍ കേന്ദ്രത്തില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല അധ്യക്ഷതവഹിച്ചു.
കെ.എസ്.ഡബ്ല്യൂ.എം.പി പദ്ധതിയില്‍ നിന്നും 96 ലക്ഷം രൂപയും ശുചിത്വമിഷന്റെ ഫണ്ടും സംയോജിപ്പിച്ച് കൊണ്ട് ഇരുനില കെട്ടിടമാണ് മാലിന്യ പരിപാലന ആവശ്യങ്ങള്‍ക്കായി ചെമ്മട്ടംവയലില്‍ നിര്‍മ്മിക്കുന്നത് .
വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.വി സരസ്വതി, കെ.ലത, കെ.അനീശന്‍, കെ.പ്രഭാവതി, പി.അഹമ്മദലി, കൗണ്‍സിലര്‍മാരായ കെ.വി.സുശീല, എന്‍ അശോക് കുമാര്‍, ഫൗസിയ ഷെരീഫ്, രവീന്ദ്രന്‍ പുതുക്കൈ, ടി ബാലകൃഷ്ണന്‍,നഗരസഭാ സെക്രട്ടറി എം.കെ.ഷിബു, കെ.എസ്.ഡബ്ലിയു.എം.പി കാസര്‍ഗോഡ് ജില്ലാ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ.വി.മിഥുന്‍ കൃഷ്ണന്‍, ജില്ലാ സോഷ്യല്‍ എക്‌സ്പര്‍ട്ട് ഡോ. കെ.വി സൂരജ്, ക്ലീന്‍ സിറ്റി മാനേജര്‍ പി.ബൈജു,
തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിലെ പൊതു കൂടിയാലോചന യോഗങ്ങളും ചര്‍ച്ചകളുംസംഘടിപ്പിച്ചു.

error: Content is protected !!