കാഞ്ഞങ്ങാട് : നഗരസഭയിലെ 11 പാടശേഖരസമിതിയുടെയും കര്‍മ്മ സേനയുടെയും കര്‍ഷകരുടെയും കാര്‍ഷിക ആവശ്യങ്ങള്‍ വേഗത്തില്‍ നടത്തുന്നതിനായി കാഞ്ഞങ്ങാട് നഗരസഭ 2025-26 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ആധുനിക രീതിയില്‍ ഉള്ള കൃഷി ഭവന്റെ ഉദ്ഘാടനവും കാര്‍ഷിക സമൃദ്ധി പദ്ധതിയിയുടെ ഭാഗമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള കൃഷി പാഠശാലയും നടന്നു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.വി. സരസ്വതി, കെ. പ്രഭാവത, കെ. അനീശന്‍, കൗണ്‍സിലര്‍ ടി.ബാലകൃഷ്ണന്‍, ജില്ലാ കൃഷി ഭവന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡി എല്‍ സുമ , കാഞ്ഞങ്ങാട് ബ്ലോക്ക് എ ഡി എ പി വി ആര്‍ജിത കര്‍മ്മസേനാ സെക്രട്ടറി എന്‍. ഉണ്ണികൃഷ്ണന്‍ , എന്നിവര്‍ സംസാരിച്ചു. നഗരസഭാ വികസന സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ലത സ്വാഗതവും, കൃഷി ഫീല്‍ഡ് ഓഫീസര്‍ എസ്. രമേഷ് കുമാര്‍ നന്ദിയുംപറഞ്ഞു.
