കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥര്‍ക്ക് ഏല്‍പ്പിച്ചുകൊണ്ട് മാതൃകയായി രാജാസിലെ വിദ്യാര്‍ത്ഥിനികള്‍

നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളും എന്‍സിസി കേഡറ്റുകളുമായ എസ്എസ് അഹല്യ, എം അക്ഷര എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് തളിയില്‍ ക്ഷേത്ര റോഡില്‍ വച്ച് കളഞ്ഞു കിട്ടിയ മൂന്നു പവന്റെ സ്വര്‍ണമാല നീലേശ്വരം പോലീസില്‍ ഏല്‍പ്പിച്ച് ഉടമസ്ഥരായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ വടക്കേ കോവിലകത്തെ ദുര്‍ഗയ്ക്ക് തിരിച്ചു നല്‍കിക്കൊണ്ട് നാടിന് മാതൃകയായി. നീലേശ്വരം പുറത്തേകൈ സ്വദേശികളായ ടി സുധീര്‍, ടി.ഷീമ ട ദമ്പതികളുടെ മകളാണ് അഹല്യ. നീലേശ്വരം കൊയമ്പുറം സ്വദേശികളായ എം ജയചന്ദ്രന്‍, കെ വി സജിത കെ വി ദമ്പതികളുടെ മകളാണ് അക്ഷര.
വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ പിടിഎ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന, ഹെഡ്മിസ്ട്രസ് കലാ ശ്രീധര്‍, പിടിഎ മെമ്പര്‍മാരായ . വി.വി. രാജേഷ് കുമാര്‍, കെ.ദിനേശ് കുമാര്‍, ക്ലാസ് ടീച്ചര്‍ കെ ബിന്ദു, സ്റ്റാഫ് സെക്രട്ടറി എം വി അവിനാഷ്, എന്‍സിസി ഓഫീസര്‍ പി.ഉണ്ണികൃഷ്ണന്‍ നായര്‍, അധ്യാപകരായ ജിതിന്‍ മാരാര്‍, കെ സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!