കാഞ്ഞങ്ങാട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 25 ,26 തീയതികളില്‍; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എ സി ഹാളില്‍ സിനിമാ സംവിധായകന്‍ സെന്നാ ഹെഗ്ഡെ ഉദ്ഘാടനം നിര്‍വഹിക്കും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് കാഞ്ഞങ്ങാട് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 25 ,26 തീയതികളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എസി ഹാളില്‍ നടക്കു മെന്ന്‌സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.25ന് വൈകിട്ട് 5. 30ന് സിനിമാ സംവിധായകന്‍ സെന്നാ ഹെഗ്ഡെ
ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനമായ എം കെ വിജയന്‍ അധ്യക്ഷനാവും. പി പ്രേമചന്ദ്രന്‍, അരവിന്ദന്‍ മാണിക്കോത്ത്, അഡ്വ. സി ഷുക്കൂര്‍, ടിവി രാജേന്ദ്രന്‍, ബി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി സുരേഷ് മോഹനന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി പി ശുഭ നന്ദിയും പറയും.

25 ന് രാവിലെ 10 ന് കോണ്‍ക്ലേവ് (ഇംഗ്ലീഷ് ), 12.15 ന് ആദം ( അറബിക്), 12.45 ന് ദ നെറ്റ് (കൊറിയന്‍),വൈകിട്ട് 5 ന് കഥ വര (മലയാളം), 6 ന് മൈ ഫേവറിറ്റ് കേക്ക് ( പേഷ്യന്‍). 26 ന് രാവിലെ 10 ന് ദ ടീച്ചര്‍ ( അറബിക്), 12.15 ന് ദ പ്രസന്റ് (ഇംഗ്ലീഷ്), 1.45 ന് നൊ അദര്‍ലാന്റ് (അറബിക്), വൈകിട്ട് 3.30ന് പച്ചത്തെയ്യം (മലയാളം), 6.30 ന് ദ വയലിന്‍ പ്ലെയര്‍ (ഹിന്ദി), ഫുട്ട് വെയര്‍ ( മലയാളം) എന്നി സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്. വാര്‍ത്തസമ്മേളനത്തില്‍ രക്ഷാധികാരി മാരായഅരവിന്ദന്‍ മാണിക്കോത്ത്, അഡ്വ. സി ഷുക്കൂര്‍, സംഘാടക സമിതി ചെയര്‍മാന്‍ എം കെ വിജയന്‍,വര്‍ക്കിംഗ് ചെയര്‍മാന്‍ വി സുരേഷ് മോഹന്‍ , വൈസ്‌ചെയര്‍മാന്‍ അംബുജാക്ഷന്‍ അലാമിപ്പള്ളി, ജനറല്‍ കണ്‍വീനര്‍ സി പി ശുഭ,കണ്‍വീനര്‍ ചന്ദ്രന്‍ അലാമിപ്പള്ളി, കോഡിനേറ്റര്‍ ജയന്‍ മാങ്ങാട്,ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ആര്‍. നന്ദലാല്‍,ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡന്റ് കെ വി ശ്രീലത എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!