കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന് എന്‍. എസ്. എസ് പിന്തുണ

വെള്ളരിക്കുണ്ട്: വന്യജീവികള്‍ക്കുമാത്രമല്ല മനുഷ്യര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതല്‍ വെള്ളരിക്കുണ്ടില്‍ നടന്നു വരുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന് പിന്തുണയുമായി നായര്‍ സര്‍വ്വീസ് സൊസൈറ്റി ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍. കോരിച്ചൊരിയുന്ന മഴയത്ത് വെള്ളരിക്കുണ്ട് ടൗണിലൂടെ പ്രകടനമായെത്തിയാണ് സത്യാഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ചത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിക്കാത്ത വന്യജീവി സംരക്ഷണ നിയമങ്ങള്‍ തികഞ്ഞ അനീതിയാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ കരിച്ചേരി പ്രസ്താവിച്ചു. സമരത്തോടൊപ്പം എന്‍.എസ്. എസ് ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ കോടോത്ത് , സെക്രട്ടറി ജയപ്രകാശ്,രവീന്ദ്രന്‍ നായര്‍ കോറോത്ത്, പത്മനാഭന്‍ മാങ്കുളം, കെ. ബാലന്‍ മാസ്റ്റര്‍, മാധവന്‍ നായര്‍ ബളാല്‍, ബാലചന്ദ്രന്‍നായര്‍ ബാനം, പി.സി. രഘുനാഥ് കൊന്നക്കാട്, രാജന്‍ നായര്‍ പനത്തടി, അഡ്വ .നാരായണന്‍ നായര്‍ മാനടുക്കം, ദാക്ഷായണി എറുവാട്ട്, ഡോളി തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍ വി.എസ് ജയകുമാര്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.

error: Content is protected !!