അടോട്ട് ജോളി യൂത്ത് സെന്റര്‍ വജ്രജൂബിലി ആഘോഷം: സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു ; ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അടോട്ട് ജോളി യൂത്ത് സെന്റര്‍ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവുമായി ചേര്‍ന്ന് സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു . ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വി വി പ്രഭാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു . അബിന്‍ മോഹന്‍, എന്‍ അശോക് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. സംരംഭകരായി വിജയം കൈവരിച്ച കെ പ്രമോദ് കുമാര്‍ , വി. മുരളീധരന്‍, പി വി രോഷ്‌ന എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു. എം. പൊക്ലന്‍, ടി പി രാജേഷ്, എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഐ.കെ പ്രദീപ് കുമാര്‍ സ്വാഗതവും കെ വി ശ്രീനി നന്ദിയുംപറഞ്ഞു.

error: Content is protected !!