ജില്ലാ പോലീസ് കായികമേള : ക്രിക്കറ്റ് മല്‍സരത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ചാമ്പ്യന്‍മാര്‍

നീലേശ്വരം : ചിറപ്പുറം മുന്‍സിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ജില്ലാ പോലീസ് കായികമേള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചാമ്പ്യന്‍മാരായി. കാഞ്ഞങ്ങാട് സബ്ബ് ഡിവിഷന്‍ റണ്ണറപ്പായി. ടൂര്‍ണ്ണമെന്റ് കാഞ്ഞങ്ങാട് ഡിവൈഎസ് പി സി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫസര്‍ പി.രഘുനാഥ് മുഖ്യ അതിഥിയായി. വിജയികള്‍ക്ക് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ് സമ്മാനം വിതരണം ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി വി സുധീഷ്, ജില്ലാ കമ്മിറ്റി അംഗം എം ദീപേഷ് , മനോജ് ഗോകുലം, ജിതിന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!