കരിന്തളം:കേരള പ്രവാസി സംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി കരിന്തളം ഈസ്റ്റ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരിന്തളത്ത് പതാക ദിനചാരണവും മേഖല തല മെമ്പര്‍ഷിപ് പ്രവര്‍ത്തനത്തിന്റെ ഉത്ഘാടനവും നടന്നു. സെക്രട്ടറി പി വി രാമചന്ദ്രന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എന്‍ ബാലകൃഷ്ണന് പതാക ഉയര്‍ത്തി. പ്രവാസി സംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം ഷിജു കനത്തില്‍ മുതിര്‍ന്ന പ്രവാസി കെ ബാലകൃഷ്ണന് ആദ്യ മെമ്പര്‍ഷിപ് നല്കി കൊണ്ട് മെമ്പര്‍ഷിപ്പ് വിതരണം ഉത്ഘാടനം ചെയ്തു. വി അമ്പുഞ്ചി , ജയേഷ്, കെ കരുണാകരന്, സജിത്ത്, തുടങ്ങിയവര്‍പങ്കെടുത്തു.
