കൂട്ടായ്മ സംസ്‌ക്കാരത്തിന്റെ ഹേതു :വത്സന്‍ പിലിക്കോട്; നീലേശ്വരം ഐഡിയ ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷം നടന്നു

കാഞ്ഞങ്ങാട്: സംസ്‌കാരം അര്‍ത്ഥ പൂര്‍ണ്ണതയിലെത്തുന്നത് കൂട്ടായ്മയിലൂടെയാണെന്ന് പ്രമുഖ പ്രഭാഷകന്‍ വത്സന്‍ പിലിക്കോട് അഭിപ്രായപ്പെട്ടു. നീലേശ്വരം ഐഡിയ ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ ഒറ്റ തിരിഞ്ഞു പോകുന്നതാണ് വര്‍ത്തമാന കാലത്തിന്റെ പ്രധാന പ്രശ്‌നം. തന്നിലേക്കു തന്നെ ചുരുങ്ങിയൊതുങ്ങാന്‍ വ്യക്തികള്‍ കാണിക്കുന്ന താല്‍പ്പര്യം സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രതിസന്ധി ചെറുതല്ല. അതിനാല്‍ തന്നെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ കൂട്ടായ്മയുടെ വേദികളായി പരിണമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരുമയുടെ ജീവവായു കലയാണെന്നും അതിനാല്‍ കലയിലൂടെ സംസ്‌ക്കാരത്തെ തിരിച്ചെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ രവീദ്രന്‍ പുളിക്കാല്‍ അധ്യക്ഷത വഹിച്ചു. വി മണി , ശുഭ ഹരി, ഷീജ രവീന്ദ്രന്‍, എന്‍ സുമേഷ്, എം സുനീഷ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വാദ്യകലാ ഫ്യൂഷനും വിവിധ കലാപരിപാടികളുംഅരങ്ങേറി.

error: Content is protected !!