വീടിന് മുകളിലേക്ക് ചാഞ്ഞു നിന്ന മര കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ തെറിച്ചുവീണു തൊഴിലാളി മരിച്ചു; വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ പുലിക്കോടന്‍ വീട്ടില്‍ വിജയന്‍ ആണ് മരിച്ചത്

വെള്ളരിക്കുണ്ട്: അയല്‍വാസിയുടെ വീടിന് മുകളിലേക്ക് ചാഞ്ഞുനിന്ന റബ്ബര്‍ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ
തെറിച്ചുവീണു തൊഴിലാളി മരിച്ചു. വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ പുലിക്കോടന്‍ വീട്ടില്‍ വിജയന്‍(56)ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. മരം ഉലഞ്ഞപ്പോള്‍ വിജയന്‍ തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഭാര്യ: ലക്ഷ്മി. ഭാര്യ: മക്കള്‍: വിജില, വിജയശ്രീ, വിശാഖ്( ടാക്‌സസി ഡ്രൈവര്‍). മരുമക്കള്‍: ഹരീഷ്, പരേതനായ ജയന്‍. സഹോദരങ്ങള്‍: കുമാരന്‍, ബാലന്‍, തമ്പാന്‍

 

error: Content is protected !!