മാവുങ്കാല്‍: 45 വര്‍ഷത്തെ ചികിത്സ മികവിന് പ്രമുഖ അട്ടര്നെറ്റിവ് ചികിത്സ വിദഗ്ദ്ധന് ഡോ. ടി സി മോഹന്‍, ഇലക്ട്രോ ഹോമിയോ ചികിത്സ ശാസ്ത്രത്തിന് നല്കിയ സമഗ്ര സംഭവന പരിഗണിച്ച് ഐ ഇ എച്ച് ആര് സി കേരള സംസ്ഥാന പ്രസിഡന്റ് ഡോ. ഷൈജു ചുള്ളിപ്പുറം എന്നിവര്‍ക്ക് ആനന്ദാശ്രമം മഠാധിപതി സംപൂജ്യ സ്വാമി മുക്താനന്ദ കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഐക്കണ്‍ അവാര്‍ഡ്
നല്കി ആദരിച്ചു. അഡ്വ. ടി.കെ സുധാകരന്, സന്യാസ ആനന്ദ സ്വാമി എന്നിവര്‍ പങ്കെടുത്തു.
