ചെറുവത്തൂര്‍: മീന്‍ പിടിക്കുന്നതിനിടയില്‍ കൗവ്വായി പുഴ യില്‍ കാണാതായ വലിയപറമ്പ ജംഗ്ഷന് സമീപത്തെ എന്‍.പി.തമ്പാന്റെ (62) മൃതദേഹം കണ്ടെ ത്തി. ഇന്നലെ രാവിലെയാണ് വലിയപറമ്പ പാലത്തിന് സമീപത്തു വെച്ച് മീന്‍പി ടിക്കുകയായിരുന്ന തമ്പാനെ കാണാതാവുകയായിരുന്നു. തോണി മാത്രം കായലില്‍ ഒഴുകുന്നതു കണ്ട് ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്ന് തിരച്ചിലിനായി ജില്ലാ ഭരണകൂടം നേവിയുടെ സഹായം തേടിയിരുന്നു. എന്നാല്‍ രാവിലെ 11 മണിയോടെ മൃതദേഹം ബോട്ട് ജെട്ടിക്ക് സമീപത്തു നിന്ന് കണ്ടെത്തുകയായിരുന്നു. ഭാര്യ: എം. ശ്യാമള. മക്കള്‍: റാംജിത്, അഞ്ചു. മരുമകന്‍: പ്രവീണ്‍. സഹോദരങ്ങള്‍: എന്‍ പി ജാനകി, എന്‍ പി സാവിത്രി, എന്‍ പി ജനാര്‍ദ്ദനന്‍, പരേതരായ എന്‍ പി ഗോപാലന്‍, എന്‍പിചന്ദ്രശേഖരന്‍.
