കാഞ്ഞങ്ങാട് : അടോട്ട് മൂത്തേടത്തു കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയത്തിന്റെ വരവറിയിച്ചു കൊണ്ട് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ കുല കൊത്തല്‍ ചടങ്ങ് നടന്നു. ക്ഷേത്രപരിസരത്ത് മുന്‍കൂട്ടി നിശ്ചയിച്ച വീട്ടിലെത്തി ക്ഷേത്രസ്ഥാനികരും, ക്ഷേത്രകമ്മിറ്റി ഭാരവാഹികളും, അവകാശികളും. മറ്റു ഭക്തരും ചേര്‍ന്ന് കുലകൊത്തി ക്ഷേത്രമുറ്റത്തു എത്തിച്ചു.പ്രത്യേകം തയ്യാറാക്കിയ മെടഞ്ഞ തെങ്ങോലയില്‍ വെച്ച് ക്ഷേത്രം പൂജാരി ഭാസ്‌കരന്‍ അന്തിത്തിരിയന്‍ ജല- ഗന്ധ, ദൂപ -ദീപ ങ്ങളോടെ പ്രത്യേക കര്‍മ്മം ചെയ്തു അകത്തേക്ക് കയറ്റി. അടുത്ത നവംബര്‍ 27 തീയതിയിലാണ് ഈ വര്‍ഷത്തെ പത്താമുദയം. അന്നേദിവസം ക്ഷേത്രകഴകത്തിലെ മുഴുവന്‍ പ്രാദേശിക സമിതി ഭാരവാഹികളും, മറ്റു ഭക്ത ജനങ്ങളും ക്ഷേത്രത്തില്‍ എത്തി ചടങ്ങില്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കുല കൊത്തല്‍ ചടങ്ങിന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹരിഹരനും, ജയേഷ് കൂട്ടായിയും ക്ഷേത്രസ്ഥാനികരും നേതൃത്വം വഹിച്ചു. കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുംപങ്കെടുത്തു.
