അടിയാര്‍കാവ് സംക്രാന്തി സമാദരത്തില്‍ ഡോ വിവേക് സുധാകരനെയും മറ്റു വിശിഷ്ട വ്യക്തികളെയും ആദരിച്ചു

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ക്കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തെ സംക്രമപൂജ യോടനുബന്ധിച്ച് സമാജത്തിലെ വിശിഷ്ട വ്യക്തികള്‍ക്ക് സംക്രാന്തിസമാദരം പരിപാടിയില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ടെ ഡോ. വിവേക് സുധാകരനെ
അടിയാര്‍കാവ് രക്ഷാധികാരി കരുണാകരനും ദേശീയ സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് ജേതാവ് രാഘവന്‍ മേല്‍പ്പറമ്പിനെ കളിയാട്ട സമിതി ട്രഷറര്‍ ഭരതന്‍ കണ്ടത്തിലുംഏഷ്യാനെറ്റ് സീരിയല്‍ നടി ഗീത ഗോവിന്ദം ഫെയിം ആതിര ലക്ഷ്മണനെ കളിയാട്ടം സമിതി രക്ഷാധികാരി കെ വി ചന്തുവും ഫ്‌ളവേഴ്‌സ് സ്റ്റാര്‍ സിംഗര്‍ ഫെയിം വൈദേഹി വിനോദ്,തയ്‌ക്കൊണ്ടോ സ്റ്റേറ്റ് ചാമ്പ്യന്‍ അമല്‍രാജ് എന്നീ വിദ്യാര്‍ത്ഥികളെ എഴുത്തുകാരന്‍ സുകുമാരനും പെരിയച്ചൂര്‍ ഉപഹാരവും പൊന്നാടയും നല്‍കി അനുമോദിച്ചു. രമേശന്‍ പുതിയ കണ്ടം അധ്യക്ഷത വഹിച്ചു.ഡോ വിവേക് സുധാകരന്‍, രാഘവന്‍ മേല്‍പ്പറമ്പ്, ആതിര ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. പ
തറവാട്ടംഗങ്ങളായ രാജു പാണത്തൂര്‍, അനില്‍കുമാര്‍, സുനില്‍കുമാര്‍, സുരേഷ് കാസര്‍കോട്, ഭാസ്‌കരന്‍,കൃഷ്ണന്‍ പെരളം,വിനോദ്, രാജീവന്‍,ഗോപാലന്‍, നന്ദു, രതീശന്‍, കൃഷ്ണമണി, പി വി ശ്രീനിവാസന്‍, എം സി. ബാഗേഷ് , സുകേഷ്, കൃപാ ഭരതന്‍,ശോഭ ബിജു, സ്വപ്നാകുമാരന്‍, ഭാര്‍ഗവി, രമണി, ഉഷ ബിന്ദു , സരിത, രേഷ്മ,സാവിത്രി,രാധിക മോഹന്‍ദാസ് ഓമന,രാധിക, ഓമന പത്മിനി, രേണുക, നളിനി വസന്ത മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.അന്നദാനത്തോടെ പരിപാടിസമാപിച്ചു.

error: Content is protected !!