നീലേശ്വരം : ഇഎംഎസ് സ്റ്റേഡിയത്തില്‍ ഇ നടന്ന കാസര്‍കോട് ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ രാജാസ് ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ ടിപി ശ്രീദേവ് നീന്തല്‍ നീന്തല്‍ കുളത്തില്‍ കാണികളെ വിസ്മയിപ്പിച്ച പ്രകടനത്തിലൂടെ പങ്കെടുത്ത മൂന്നു ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ശ്രീദേവ് മേളയിലെ താരമായി മാറിയത്. സീനിയര്‍ വിഭാഗം 50 മീറ്റര്‍ ബട്ടര്ഫ്ലൈസ്ട്രോക്ക്,100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്ക്, 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഹാട്രിക് നേടിയത്. ഈ വിജയത്തിലൂടെ ശ്രീദേവ് വരാനിരിക്കുന്ന സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കാനുള്ള അവസരം സ്വന്തമാക്കി. ഈ യുവതാരം കഠിന പ്രയത്നത്തിലൂടെയും, നിരന്തര പരിശീലനത്തിലൂടെയുമാണ് പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടിയത്. നിലേശ്വരത്തെ മുന്‍ നീന്തല്‍താരവും, നീന്തല്‍ പരിശീലകനുമായിരുന്ന റിട്ട. പോലീസ് സബ് ഇന്‍സ്പെക്ടര്‍ പരേതനായ കൃഷ്ണപിടാരറുടെ ചെറുമകന് ആണ് ശ്രീദേവ് ടി പി. മികച്ച വിജയം നേടിയ ശ്രീദേവിനെ പിടിഎ പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന വീട്ടിലെത്തി അനുമോദിച്ചു.
നീന്തല്‍കുളത്തിലെ രാജാവായി ടിപി ശ്രീദേവ്; രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്
