മുണ്ടോട്ട് :റിട്ട. പ്രധാന അധ്യാപകൻ നന്ദപുരത്തെ പി കരുണാകരൻ (86) അന്തരിച്ചു. മടിക്കൈ നന്ദപുരംഗോപാലകൃഷ്ണ ക്ഷേത്രേശ്വരനും വൃന്ദാവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ സ്ഥാപകനും രക്ഷാധികാരിയും ക്ഷേത്രത്തിൻ്റെ ദീർഘകാല പ്രസിഡൻ്റുമായിരുന്നു.മടിക്കൈ, കഞ്ഞിരപ്പൊയിൽ , മാലോത്, വെള്ളിക്കോത്ത്, ബല്ല ഈസ്റ്റ്,രാംനഗർ കൊളവയൽ വിദ്യാലയം എന്നിസ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പരേതരായ മടിക്കൈ മോണച്ചവളപ്പ് വടക്കേക്കര ഗോവിന്ദൻ മണിയാണിയുടെയും പട്ടുവകാരൻ വീട്ടിൽ ദേവി അമ്മയുടെയും മകനാണ്.ഭാര്യ: ദേർമൽ ലക്ഷ്മി. മക്കൾ : സിന്ധുജാ ദേവി, ഡി സുഷമ, ഡി.സുനിത (അധ്യാപിക ബല്ല ഈസ്റ്റ്).മരുമക്കൾ :പ്രസന്ന കുമാർ (കണ്ണപുരം) , ശങ്കര നാരായണൻ (പെരിങ്ങോം) , സുരേഷ്കുമാർ (പുല്ലൂർ).സഹോദരങ്ങൾ : ചക്രപാണി മാസ്റ്റർ (മാവുങ്കാൽ) ,പശുപാലൻ (മുണ്ടോട്ട്), സാവിത്രി (വെങ്ങര), സത്യഭാമ(നീലേശ്വരം).സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മണിയ്ക്കു നന്ദപുരത്തെ വീട്ടുവളപ്പിൽ.
