ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച് സ്ഥാനാരോഹണവും വാര്‍ഷിക യോഗവും

കാഞ്ഞങ്ങാട് : ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച് സ്ഥാനാരോഹണ ചടങ്ങും, വാര്‍ഷിക യോഗവും ഐ എം എ ഹൗസില്‍ സംഘടിപ്പിച്ചു. മുന്‍ ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഡോ. ഡി.ജി രമേഷ് അധ്യക്ഷനായി. ദേശീയ പുരസ്‌കാരം നേടിയ പോക്‌സോ നിയമം പ്രമേയമായി എടുത്ത ‘എ നൈഫ് ഇന്‍ ദി മൂണ്‍ ലൈറ്റ് ‘ എന്ന സിനിമാ സംവിധായകന്‍ ഡോ. കെ. ടി.മനോജ് മുഖ്യാഥിതിയായി. മുന്‍ പ്രസിഡന്റ് ഡോ. ശശിധര റാവു, , സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി വി പദ്മനാഭന്‍,സംസ്ഥാന കമ്മിറ്റി അംഗം ഡോ.ദീപിക,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. നാരായണ നായിക്, ഡോ. വിനോദ് കുമാര്‍ ഡോ. വി. സുരേശന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എ.എസ് കണ്ണന്‍ സ്വാഗതവും, ഡോ. എം. പി. ജീജ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രഡോ. ഡി.ജി രമേഷ് (പ്രസിഡന്റ്), ഡോ. എം.പി. ജിജ (സെക്രട്ടറി), ഡോ. ഡോ. വിജയ ലക്ഷ്മി (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു.

error: Content is protected !!