കാഞ്ഞങ്ങാട് : ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രൊഫസര്‍.എന്‍.കൃഷ്ണപിള്ള സ്മാരക ഹാള്‍, തിരുവനന്തപുരത്ത് വച്ച് നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച എന്‍. എസ്.എസ് യൂണിറ്റിനുള്ള ‘എന്‍.എസ്. എസ്.പുരസ്കാര്‍ 2025’ ജി. വി. എച്ച്. എസ്. എസ്. കാഞ്ഞങ്ങാടിന് ലഭിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമകാര്യ മന്ത്രി ഒ ആര്.കേളു ഉദ്ഘാടനം ചെയ്തു. തിരൂര്‍ എം.എല്‍. എ കുരുക്കോളി മൊയ്തീന്റെ കൈയില്‍ നിന്നും മെമന്റോയും കേരള നിയമസഭ സെക്രട്ടറി ഡോ.കൃഷ്ണ കുമാറിന്റെ കൈയില്‍ നിന്നും ഷീല്‍ഡും ഏറ്റുവാങ്ങി. ‘വായന ലഹരി’ (ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക സമാഹരണം), ‘വിഷ രഹിത കറിവേപ്പില കാഞ്ഞങ്ങാട് ‘ (ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ),’കൂടെയുണ്ട് കരുത്തേകാന്‍'(ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍), ‘അക്ഷരത്തണല്‍’ (ഹോസ്ദുര്‍ഗ് പോലീസ്സ്റ്റേഷനില്‍ ലൈബ്രറി), മഹിളാ സമഖ്യക്ക് പഠനോ പകരണങ്ങള്‍ നല്കല്,ആന്റി -റാഗിംഗ് കമ്മിറ്റി,മെന്റല്‍ ഹെല്‍ത്ത് ക്ലബ് രൂപീകരണം, ‘യുവജാഗരണ്‍’- (എയ്ഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍), ജെ ആര്.ആര്.സി. രൂപീകരണം, ‘പ്രോ- ബുക്ക് ‘ (പഠന പുരോഗതിക്കായി),സീനിയര്‍ സിറ്റിസണ്‍ ഫോറവുമായി സഹകരിച്ച് വയോജനങ്ങള്‍ക്ക് സഹായോപകരണങ്ങള്‍ കൈമാറല്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുമായി സഹകരിച്ച് ‘തെളിമ’ (സൗജന്യ നേത്ര പരിശോധന ക്യാമ്പ്), ‘ആബദാ പ്രബന്ധന്‍’ (എന്‍. ഡി. ആര്. എഫ്. 4-ാം ബറ്റാലിയനുമായി സഹകരിച്ച് ദുരന്ത നിവാരണ പരിശീലന പരിപാടി), ‘പപ്പടം ചലഞ്ച് ‘ ലൂടെ ഓണക്കിറ്റ് നല്കല്, കാഞ്ഞങ്ങാട് സൗത്ത് അങ്കണ്‍വാടിയില്‍ ‘ബിര്‍ണാണിയും പൊരിച്ച കോഴിയും’,ദിശാ സൂചി’ (ദേശീയ പാതയിലെ ദിശാ ബോര്‍ഡുകള്‍ ശുചിയാക്കല്‍), ‘പച്ചപ്പാത’ (കാഞ്ഞങ്ങാട് സൗത്ത് പോലീസ് എയ്ഡ് പോസ്റ്റ് നവീകരണം), വ്യത്യസ്തമായ ദിനാചരണങ്ങള്‍, ഓറിയന്റേഷന്‍ ക്ലാസുകള്‍ തുടങ്ങിയ പ്രോഗ്രാമുകളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് വേണ്ടി എന്‍.എസ്.എസ്. ക്ലസ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍ പി.സമീര്‍ സിദ്ദിഖി,എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ആര്. മഞ്ജു, ഒന്നാം വര്‍ഷ വോളന്റിയര്‍മാരായ എം.സല്മാന് ഫാരിസ്, ബി.കെ. അഭിജിത്ത് എന്നിവര്‍ മെമന്റോയും, ഷീല്‍ഡും ഏറ്റുവാങ്ങി.
കാഞ്ഞങ്ങാട് നിന്നും ആദ്യമായി തിരുവനന്തുരത്ത് എത്തിയ കുട്ടികള്‍ക്ക്, കേരളനിയമസഭയ്ക്കുള്ളില് പ്രവേശിക്കാനും, നിയമസഭാ നടപടിക്രമങ്ങള്‍ വിശദമായി മനസിലാക്കാന്‍ കഴിഞ്ഞതും വ്യത്യസ്തമായഅനുഭവമായി.
