നീലേശ്വരം: പനിയെ തോല്‍പ്പിച്ച് എസ്. അവന്തികക്ക് 3000 മീറ്ററില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ . പാക്കം
ജി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിനം സബ്ബ് ജില്ലാ ഷട്ടില്‍ ബാഡ്മിന് ചാമ്പ്യന്‍ഷിപ്പില്‍
വിന്ന്നറായ കായിക മേളയുടെ ആദ്യ ദിനം മുതല്‍ കടുത്ത പനിയായിരുന്നു. 800 മീറ്റര്‍ നാലാം സ്ഥാനം മാത്രമേ നേടാനായുള്ളൂ.ഡോക്ടറെ കാണിച്ച് മരുന്നുകള്‍ വാങ്ങിച്ചശേഷം വീണ്ടും ട്രാക്കില്‍ എത്തുകയായിരുന്നു. ഇന്നലെ നടന്ന 3000 മീറ്ററില്‍ 12.38.16സെക്കന്‍ഡില്‍ വിജയം കൈവരിച്ചത്. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറായ കെ സതീഷിന്റെയും സരിതയുടെയും മകളാണ്.
