വിഷ്ണു ഹെബ്ബാറിന്റെ നവഗ്രഹ കൃതികള്‍ക്ക് സംഗീതോത്സവത്തില്‍ പ്രകാശനം

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയുടെ സ്ഥാപകനും ജ്യോതിഷ പണ്ഡിതനുമായ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ രചിച്ച നവഗ്രഹ കൃതികള്‍ ദീപാവലി സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ 21 ന് നന്ദിമണ്ഡപത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആലപിക്കുന്നതായിരിക്കും. സഹസ്രകിരണം എന്ന സൂര്യന്റെ കൃതി ലവംഗി രാഗത്തിലും
മനസാ സ്മരാമി സോമം എന്ന ചന്ദ്രന്റെ കൃതി ചക്രവാക രാഗത്തിലും മംഗള ദായകം മംഗളരൂപം എന്ന കുജന്റെ കൃതി ആനന്ദഭൈരവി രാഗത്തിലും ഭാവയാമി സോമസൂനും എന്ന ബുധന്റെ കൃതി ധന്യാസി രാഗത്തിലും ശ്രീദേവഗുരും എന്ന ഗുരുകൃതി ആരഭിരാഗത്തിലും പ്രണമാമി ശുക്രാചാര്യം എന്ന ശുക്രകൃതി ഹംസധ്വനി രാഗത്തിലും
ശരണം ദിവാകര സുതം എന്ന ശനികൃതി വസന്ത രാഗത്തിലും ഛായാ പുത്രം ഭജാമ്യഹം എന്ന രാഹു കൃതി ശ്രീരാഗത്തിലും കേതും സന്തതമഹം ചിന്തയേ എന്ന കേതുവിന്റെ കൃതി ഹംസനാദ രാഗത്തിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഭജനകളും കൃതികളുമടക്കം മുന്നോറോളം രചനകള്‍ വിഷ്ണുപ്രസാദ് ഹെബ്ബാറിന്റെതായുണ്ട്. വിഷ്ണുഭട്ട് നവഗ്രഹകീര്‍ത്തനം ആലപിക്കുമ്പോള്‍ വൈ. ജി. ശ്രീലത നിക്ഷിത് വീണയിലും സുനിത ഹരിശങ്കര്‍ വയലിനിലും രാജ് നാരായണന്‍ മൃദംഗത്തിലും രോഹിത് പ്രസാദ് ഘടത്തിലും ഗോപി നാദലയ മുഖര്‍ശംഖിലും പക്കമേളമൊരുക്കും

error: Content is protected !!