അസുഖബാധിതയായ വീട്ടമ്മയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി; കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തെ സൈനബയാണ് മരിച്ചത്

കാഞ്ഞങ്ങാട്: അസുഖ ബാധിതയായ വീട്ടമ്മയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. പ്രവാസിയായ കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തെ അബ്ദുല്‍ കലാമിന്റെ ഭാര്യ സൈനബ (50)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ സ്റ്റോര്‍ ജംഗ്ഷന്‍ കടപ്പുറത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നു കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ്
മൃതദേഹം കണ്ടെത്തിയത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ഹോസ്ദുര്‍ഗ് പോലീസും തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: മുനവ്വറ, മിസ്ബ, മുബഷീര്‍.മരുമകന്‍:ഷിയാദ്.

error: Content is protected !!