കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനും കാസര്‍കോട് ജില്ലാ ചെസ്സ് അസോസിയേഷനും സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ ചെസ് ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന അണ്ടര്‍ 19 ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 19, 20 തീയ്യതികളില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ബോയ്സ്(ഓപ്പണ്‍), ഗേള്‍സ് വിഭാഗങ്ങളിലായി കേരളത്തിലെ 14 ജില്ല സെലക്ഷന്‍ ടൂര്‍ണമാന്റുകളില്‍ നിന്നു വിജയികളായ 100 ഓളം ചെസ്സ് താരങ്ങള്‍ മത്സരിക്കാനെത്തും. 19 ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് എം എല്‍ എ .ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സ്വിസ് ലീഗ് സിസ്റ്റം ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ 7 റൗണ്ട് മത്സരങ്ങളാണ് 2 ദിവസങ്ങളിലായി നടക്കുക. ആദ്യ ദിനം നാലും രണ്ടാം ദിനം മൂന്നും റൗണ്ടുകള്‍ പൂര്‍ത്തീകരിക്കും.
ചാമ്പ്യന്‍ഷിപ്പില്‍ ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളില്‍ വിജയികളാകുന്ന ആദ്യ നാല് സ്ഥാനക്കാര്‍ ഡിസംബര്‍ 16 മുതല്‍ 24 വരെ ഝാര്‍ഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്തു മത്സരിക്കാന്‍ യോഗ്യത കരസ്ഥമാക്കും. ഇരു വിഭാഗങ്ങളിലും ആദ്യ 12 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ട്രോഫി സമ്മാനിക്കും. മറ്റു മത്സരാര്‍ത്ഥികള്‍ക്ക് മെഡല്‍ സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ക്കെല്ലാം ഔദ്യോഗിക മൂല്യമുള്ള സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ്. 20 ന് വൈകുന്നേരം 4 മണിക്ക് കെ വി വി എസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ നിയുക്ത പ്രസിഡന്റ് പ്രൊഫസര്‍ പി രഘുനാഥിനെ ആദരിക്കും. സിനിമാതാരവും ഡിവൈഎസ്പിയുമായ സിബി തോമസ് മുഖ്യാതിഥിയാകും.
ചാമ്പ്യന്‍ഷിപ്പിന്റെ വിളംബരമായി 18 ന് വൈകിട്ട് 4 മണിക്ക് ഘോഷയാത്രയും തെരുവ് ചെസ്സ് മത്സരം കാഞ്ഞങ്ങാട് നഗരത്തില്‍ നടക്കും.
ജില്ലയിലെ ചെസ് താരങ്ങളോടൊപ്പം ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ്, എസ് പി സി വിദ്യാര്‍ത്ഥികളും വിളംബര ക്ഷേത്രത്തില്‍ സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. കെ. ആസിഫ്, സെക്രട്ടറി ഐശ്വര്യ കുമാരന്‍, വൈസ് പ്രസിഡന്റ് പി മഹേഷ് , ട്രഷറര്‍ ആസിഫ് മെട്രോ, സെക്രട്ടറി സമീര്‍ ഡിസൈന്‍,ചെസ്സ് അസോസിയേഷന്‍ ജില്ലാ വൈസ് സി.സുകുമാരന്‍ പിലിക്കോട്,
സെക്രട്ടറി വി എന്‍. രാജേഷ് സംബന്ധിച്ചു
