റവന്യൂ ജില്ലാ കായികം: കി. ലോ മീറ്ററുകള്‍ താണ്ടി ഇ.എം.എസ് ഗ്രൗണ്ടില്‍ പരിശീലനം, ട്രാക്കില്‍ ഡബിളടിച്ച് പി എ .മുഹമ്മദ് നബാന്‍

നീലേശ്വരം: ജില്ലയിലെ ഏക സിന്തറ്റിക്ക് ട്രാക്കായ നീലേശ്വരത്തെ ഇ.എം.എസ് ഗ്രൗണ്ടില്‍ പരിശീലനത്തിനായി ട്രെയിനിറങ്ങി ദിവസവും വന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് നബാന്‍ ഇന്നലെ നടന്ന റവന്യൂ ജില്ലാ കായിക മേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 800 മീറ്ററിലും 1500 മീറ്ററിലും ഒന്നാം സ്ഥാനം നേടി താരമായി മാറി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ മുഹമ്മദ് നബാന്‍ അവിടെ നിന്ന് രാവിലെ ആറു മണിക്ക് ട്രെയിന്‍ കയറി ഇ.എം.എസ് ഗ്രൗണ്ടില്‍ പരിശീലനം നടത്തിയാണ് ദിവസവും സ്‌കൂളില്‍ എത്തുന്നത്. മുഹമ്മദ് നബാന്റെ കഠിനധ്വാനം വലിയ ഗുണമാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 800, 1500, 3000 മീറ്റര്‍ ട്രാക്കിനങ്ങളില്‍ മുഹമ്മദ് നബാനായിരുന്നു ഒന്നാം സ്ഥാനം. ഇക്കുറി ഇനി മൂവായിരം മീറ്ററാണ് ബാക്കിയുള്ളത്. അതില്‍ കൂടി വിജയിച്ചാല്‍ മുഹമ്മദ് നബാന് ട്രിപ്പിള്‍ വിജയമാകും. കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്ഥാനങ്ങള്‍ ലഭിക്കാതിരുന്ന അവിടെ കൂടി വിജയമാഗ്രഹിക്കുന്നുണ്ട്. മെഗ്രാല്‍ പുത്തൂരി ലെ അബ്ദുറഹ്‌മാന്‍-സഫിയ ദമ്പതികളുടെ മകനാണ്മുഹമ്മ്നബാന്‍.

error: Content is protected !!