നീലേശ്വരം: റവന്യു ജില്ലാ കായിക മേളയില്‍ ആദ്യ ദിനത്തില്‍ അഞ്ച് റെക്കാര്‍ഡുകള്‍.ജൂനിയര്‍ ബോയ്സ് ലോംഗ് ജംബില്‍ നിലവിലെ റെക്കാര്‍ഡായ 6.0 മീറ്റര്‍ മറി കടന്ന് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീരാഗ് കൃഷ്ണന് റെക്കാര്‍ഡ് ഭേദിച്ച് ആദ്യ റെക്കാര്‍ഡ് തകര്‍ത്ത നേട്ടം നേടി. രണ്ടാമാതായി ജൂനിയര്‍ ഗേള്‍സ് ഹൈജംബില് നിലവി ലെ റെക്കാര്‍ഡായ 1.38 മീറ്റര്‍ മറികടന്ന് 1.38 മീറ്റര്‍ ചാടി ഉദയനഗര്‍ എച്ച്.എസ് പുല്ലൂരിലെ അമയ് ജി.എസ് മീറ്റിലെ രണ്ടാമത്തെ റെക്കാര്‍ഡ് തകര്‍ത്ത് മേളയുടെ താരമായി മാറി.സബ് ജൂനിയര്‍ ബോയ്സ് 600 മീറ്ററിലാണ് മുന്നാമത് റെക്കാര്‍ഡ് പിറന്നത്. നിലവില്‍ 1.41.81 മിനുറ്റിന്റെ റെക്കാര്‍ഡ് 1.40.57 മിനുറ്റില്‍ ഓടി നേടി എസ്.എ.ടി.എച്ച്.എസ് മഞ്ചേശ്വരത്തെ പ്രതിന് മേളയുടെ മ റ്റൊരു താരമായി മാറി. സബ് ജൂനിയര്‍ ഗേള്‍സ് ഹൈജംബിലാണ് നാലാമത്തെ മീറ്റ് റെക്കാര്‍ഡ് സ്ഥാപിക്ക പ്പെട്ടത്.ജി.എച്ച്.എസ്.എസ് ചെര്ക്കളസെന്റിലെ കെ.ടി.അശ്ഹഷാന് നിലവിലെ 1.31 മീറ്റര്‍ റെക്കാര്‍ഡി നെക്കാള്‍ 1.35 മീറ്റര്‍ ചാടി മീറ്റ് റെക്കാര്‍ഡിട്ടു. അഞ്ചാമത്തെ മീറ്റ് റെക്കാര്‍ഡ് സ്ഥാപിച്ചത് ജി.എച്ച്.എസ്.എസ് പൈവളിഗയിലെ സയ്യിദ് മുഹമ്മദ് സെയ്യിദാണ് നേടിയത്. 1.70 മീറ്റര്‍ ചാടി കടന്ന് പഴയ 1.68 മീറ്റര്‍ പഴം കഥയാക്കി.
