കാഞ്ഞങ്ങാട് : പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് വിഷന്‍ 2031 – സംസ്ഥാന തല സെമിനാര്‍ 17 ന് കാഞ്ഞങ്ങാട് പലേഡിയം കണ്വെന്ഷന് സെന്റര്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9 ന് രജിസ്ട്രേഷന്.
10 ന് പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ലാടനം നിര്‍വ്വഹിക്കും ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എ മാരായ എം. രാജഗോപാലന്‍, സി. എച്ച്. കുഞ്ഞമ്പു, എന്‍. എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ്, കാഞ്ഞങ്ങാട് നഗരസഭചെയര്‍പേഴ്സണ്‍ കെ. വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. വിജയന്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എ. ഷൈമ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടീച്ചര്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി. വി. ശാന്ത, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ അബ്ബാസ് ബീഗം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ ഐ.എ.എസ് സ്വാഗതം പറയും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഇ. ദിനേശന് നന്ദിയും
പറയും.
തുടര്‍ന്ന് നടക്കുന്ന സെഷനില്‍, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകള്‍ കഴിഞ്ഞ 9 വര്‍ഷത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ സംബന്ധിച്ചുള്ള മികവിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ എന്ന രേഖ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ ഐ.എ.എസും, 2031 ല്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകള്‍ എന്തായിരിക്കണമെന്നതു സംബന്ധിച്ച വിഷന്‍ 2031 രേഖ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും അവതരിപ്പിക്കും. തുടര്‍ന്ന് പാനല്‍ ചര്‍ച്ചകളും പാനല്‍ ചര്‍ച്ചകളുടെ അവതരണവും ക്രോഡീകരണവും നടക്കും. 5 മണിക്ക് സെമിനാര്‍ സമാപിക്കും.
പുരാതത്ത്വശാസ്ത്രം, പുരാരേഖ മ്യൂസിയോളജി, നരവംശശാസ്ത്രം, സമൂഹശാസ്ത്രം, കേരള ചരിത്രം, സംസ്കാരം, തുടങ്ങിയ മേഖലകളില്‍ ഗവേഷണ പഠനങ്ങളും അന്വേഷണങ്ങളും നടത്തുന്ന നൂറോളം വിദഗ്ദ്ധര്‍ സെമിനാറില്‍ സംബന്ധിക്കും. വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗവേഷകരും വിദ്യാര്‍ത്ഥികളും ജില്ലയിലെ സ്ഥാപനങ്ങളിലെ അംഗങ്ങളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തിത്വങ്ങളും സെമിനാറില്‍ പങ്കാളികളാകും. പൈതൃക സംരക്ഷണം, കാസര്‍കോട് തദ്ദേശ പഠനം, സ്വയംഭരണ
സെമിനാറില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച് വിഷന്‍ 2031 രേഖയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തി അന്തിമരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. പ്രൊഫ കെ പി ജയരാജന് ഡോ. വി സെല്‍വകുമാര്‍ ഡോ. മഞ്ജുളാ പൊയില്‍ ഡോ. കസ്തൂര്‍ബ എ.കെ., പ്രൊഫ. സി.ബാലന്, പ്രൊഫ. കെ.എം ഭരതന് എന്നിവരാണ് പാനല്‍ ചര്‍ച്ചകള്‍ നായിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ ഇ.ചന്ദ്രശേഖരന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, പ്രൊഫ സി.
ബാലന് മാസ്റ്റര്‍,തൃശ്ശൂര്‍ മ്യൂസിയം സൂപ്രണ്ട് ടിവി.അനില്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസുതനന്‍ എന്നിവര്‍ സംബന്ധിച്ചു.
