ബേത്തൂര്‍പ്പാറ: തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയെ കൊണ്ട് ആശുപത്രിയിലേക്ക് പോകുവായിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. കുറ്റിക്കോല്‍ ബേത്തൂര്‍ പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാ (20)
ണ് ഇന്ന് രാവിലെ 7.45 മണിയോടെ വീടിനകത്ത് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മ വനജയും സഹോദരന്‍ മഹേഷും മഹിമയെ
ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പടി മരുതില്‍ അപകടത്തില്‍പ്പെട്ടു. വിവരമറിഞ്ഞ നാട്ടുകാര്‍ ഇവരെ മൂന്ന് പേരെയും മാറ്റൊരു വാഹനത്തില്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ആറുമണിക്ക് ശേഷമാണ് സംഭവം. മഹിമ കാസര്‍കോട്ടെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. ബേഡകം പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
