റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ്: ദീപശിഖ സ്റ്റേഡിയത്തില്‍ എത്തിച്ചു; മല്‍സരങ്ങള്‍ക്ക്‌ നാളെ തുടക്കം

നീലേശ്വരം: റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി ദീപശിഖ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു. ആതിഥേയരായ ബാനം ഗവ.ഹൈസ്‌കൂളിലെ കായിക താരങ്ങളുടെ നേതൃത്വത്തിലാണ് ദീപശിഖ പ്രയാണമായി എത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ നടത്തിപ്പുകാരായ ചായ്യോത്ത് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും ദീപശിഖ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ബാനത്തെ അധികൃതരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കൂവാറ്റി, കാലിച്ചാനടുക്കം, ഇടത്തോട്, പരപ്പ തുടങ്ങിയ വിദ്യാലയങ്ങളിലെ സ്വീകരണത്തിന് ശേഷം ബാനം ഗവ.ഹൈസ്‌കൂളില്‍ എത്തിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ദേശീയ വടംവലി താരം പി.അഭിനി ദീപശിഖ കായികതാരങ്ങള്‍ക്ക് കൈമാറി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷൈജമ്മ ബെന്നി, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ.ആര്‍ വിജയകുമാര്‍, ബാനം കൃഷ്ണന്‍, പി.രാജീവന്‍, അജിത മോഹന്‍, സി.കോമളവല്ലി, പി.കെ ബാലചന്ദ്രന്‍, അനൂപ് പെരിയല്‍, പ്രവീണ്‍ പൂങ്ങോട് എന്നിവര്‍ സംസാരിച്ചു. ഇഎംഎസ് സ്റ്റേഡിയത്തില്‍ പി.പി ബാബുരാജ്, നികേഷ് കുമാര്‍ മാടായി, കെ.അരുണ്‍കുമാര്‍ എന്നിവര്‍ ദീപശിഖയെ സ്വീകരിച്ചു.

error: Content is protected !!