അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് നാളെ; ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ‘ വിഷന്‍ അജാനൂര്‍@2030 ‘ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും പഞ്ചായത്ത് തല വികസന സദസ്സ് ഒക്ടോബര്‍ 15 ബുധനാഴ്ച രാവിലെ 10 മണിക്ക് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. വികസന സദസ്സ് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കെ വിജയന്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംസാരിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, വിവിധ സ്റ്റാളുകള്‍, വില്പനശാലകള്‍, വൈദ്യ പരിശോധന, വിഷന്‍ ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു മുഴുവന്‍ ജനവിഭാഗങ്ങളും പഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാവുന്ന വികസന സദസ്സില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

 

 

 

 

error: Content is protected !!