കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രൊ.പി.രഘുനാഥിന് ഉജ്ജ്വല വിജയം

കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പ്രൊഫ.പി.രഘുനാഥിനെ തെരഞ്ഞെടുത്തു. ഉപേന്ദ്ര ബല്ലാളിനെ നാലിനെതിരെ 40 വോട്ടുകള്‍ക്കാണ് രഘുനാഥ് പരാജയപ്പെടുത്തിയത്.പളളം നാരായണന്‍ (വൈസ് പ്രസിഡന്റ്), പി പി അശോകന്‍ (കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി)എന്നിവരാണ് മറ്റു ഭാരവാഹികള്‍ . സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിങ് ടി മനോജ് കുമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ 26 വര്‍ഷ കായിക അധ്യാപകനായി പ്രവര്‍ത്തിക്കുന്ന രഘുനാഥ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ കായിക വിഭാഗം മേധാവിയാണ് . 2003 ല്‍ ബോക്‌സിങ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായിട്ടാണ് തുടക്കം.വെയിറ്റ് ലിഫ്റ്റിംഗ്, പവര്‍ ലിഫ്റ്റിംഗ്, ബോഡി ബില്‍ഡേഴ്‌സ്, വടം വലി എന്നി അസോസിയേഷനുകളുടെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.നിലവില്‍ കാസര്‍കോട് ജില്ലാ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ നിര്‍വാഹ സമിതി അംഗം,കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം,വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള എസ് കെ എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി അംഗവുമാണ്.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അക്കാഡമിക് കൗണ്‍സില്‍ അംഗം, കായിക വിഭാഗം ഉപദേശ സമിതി അംഗം, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍റ്റി ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ട്രെയിനിങ്, തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തുക്കുന്നു. എസ് എസ് സി ആര്‍ ടിയുടെ കായിക പാഠപുസ്ത കമ്മിറ്റി അംഗവുമായിരുന്നു. പഠനകാലത്ത് കാസര്‍കോട് ഗവ.കോളേജ് സ്‌പോര്‍ട്‌സ് ക്യാപ്റ്റനുംകോളേജ് യൂണിയന്‍ ചെയര്‍മാനും ആയിരുന്നു. വെയിറ്റ് ലിഫ്റ്റിംഗ്,  പവര്‍ ലിഫ്റ്റിംഗ്, ഗുസ്തി എന്നീ കായിക ഇനങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ ആയിരുന്നു.അണ്ണാമലൈ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് വെയിറ്റ് ലിഫ്റ്റിംഗ്, പവര്‍ ലിഫ്റ്റിംഗ്,  കബഡി തുടങ്ങിയ ദേശീയ മത്സരങ്ങള്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്.നിരവധി കായിക മത്സരങ്ങളുടെ സംഘാടകനുംകേരള കോച്ചും മാനേജരുമായി പ്രവര്‍ത്തിച്ചിരുന്നു.

error: Content is protected !!