ചാലിങ്കാല്‍:സാധാരണക്കാരായ സ്ത്രീ സമൂഹം എല്ലാ നിലയിലും ഉന്നതിയില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു.പഞ്ചായത്ത് തലത്തില്‍ വളര്‍ന്നു പന്തലിച്ച കുടുംബശ്രീ അംഗങ്ങളെ പോലെ തന്നെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉള്ള സ്ത്രീകള്‍ സമൂഹത്തില്‍ ചെയ്യുന്ന സേവനത്തിന് അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടോ എന്നുള്ള യാഥാര്‍ഥ്യം മനസിലാക്കി അവരെ കൂടി പഞ്ചായത്ത് ഭരണകൂടം ശ്രദ്ധ പുലര്‍ത്തി ഉന്നതിയില്‍ എത്തിക്കാന്‍ ശ്രമം നടത്തണമെന്നും ഉണ്ണിത്താന്‍ എം പി ആവശ്യപ്പെട്ടു.
പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടല്‍ കര്‍മം നടത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ട് നല്‍കിയ പരേതനായ അമ്പുക്കന്‍ എന്നവരുടെ കുടുംബത്തെ എം പി പൊന്നാട അണിയിച്ചു ആദരിച്ചു.ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാര്‍ത്യായനി കൂടാനം, മെമ്പര്‍മാരായ ചന്ദ്രന്‍ കരിച്ചേരി,ഷഹീദ റാഷിദ്, സുമ കായക്കുളം,ലത,അംബിക, രജനി, രതീഷ്, സബിത, കുഞ്ഞമ്പു, എം വി നാരായണന്‍, ഷീബ,നടുവില്‍ വീട് രാമകൃഷ്ണന്‍ നായര്‍,അശോകന്‍, അഡ്വക്കേറ്റ് ബാബുരാജ് എന്നിവര്‍ സംസാരിച്ചു.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി കെ വി ഗോപാലന്‍, മുസ്തഫ പാറപ്പള്ളി, ഷാജി എടമുണ്ട, സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
