മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവ ആഘോഷ കമ്മിറ്റിരൂപീകരണയോഗവും പന്തല്‍ സമര്‍പ്പണവും നടന്നു

അമ്പലത്തറ :മൂന്നാം മൈല്‍ മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവ ആഘോഷ കമ്മിറ്റിരൂപീകരണയോഗവും
പന്തല്‍ സമര്‍പ്പണവും നടന്നു. . ക്ഷേത്രം തന്ത്രി ശ്വരന്മാരായ ഐ കെ പത്മനാഭന്‍ വാഴുന്നവര്‍, ഐ കെ കൃഷ്ണദാസ് വാഴുന്നവര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യ നിര്‍വ്വഹണ സമിതി വര്‍ക്കിംഗ് പ്രസിഡന്റ് എ. വിനു അധ്യക്ഷത വഹിച്ചു.
നാലമ്പലത്തിനകത്ത് ദേവകി അന്തര്‍ജനമാണ് പുതിയതായി പന്തല്‍ നിര്‍മ്മിച്ച് സമര്‍പ്പണം നടത്തിയത്. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് ടി രമേശന്‍ വാഴക്കോട്, പി ബാബു അഞ്ചാം വയല്‍,കെ. പ്രേംരാജ് കാലിക്കടവ്, രാമകൃഷ്ണന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു. ദേവകി അന്തര്‍ജനം മൊട ഗ്രാമം, ഷിജിത്ത് ശ്രീധര്‍ മൂന്നാം മൈല്‍, ഷാജി ഏരിയ, ബിനോരാജ് കോട്ടപ്പാറഎന്നിവര്‍ സംബന്ധിച്ചു. രാമകൃഷ്ണന്‍ കരിച്ചേരി (ചെയര്‍മാന്‍ ), ഷിബുരാജ് മുണ്ടോട്ട് (ജനറല്‍ കണ്‍വീനര്‍), രവി പുതുച്ചിറ (ട്രഷറര്‍), പിവി കൃഷ്ണന്‍ പുതുച്ചിറ (സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍), കെ വി ചന്ദ്രന്‍ മൂന്നാം മൈല്‍ (കണ്‍വീനര്‍) എന്നിവരടങ്ങുന്ന വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. .ക്ഷേത്രം സെക്രട്ടറി വി കുഞ്ഞികൃഷ്ണന്‍ സ്വാഗതവും, ബിനു പുതിച്ചിറ നന്ദിയും പറഞ്ഞു.

 

error: Content is protected !!