നീലേശ്വരം : പള്ളിക്കര ദുര്‍ഗ ബാലഗോകുലം പ്രദേശത്തെ എസ് എസ് എല്‍ പി, പ്ലസ് ടു ഉന്നത വിജയികളെയും ബള്‍ഗേറിയയില്‍ വെച്ച് നടന്ന പഞ്ചഗുസ്തി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജ്യേഷ മുണ്ടേന്‍മാട്, കൂഡോ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പൂര്‍ണ്ണ സന്തോഷ് എന്നിവരെ അനുമോദിച്ചു. രാജിവ പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി സദാനന്ദന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിജയകുമാര്‍ പള്ളിക്കര, പള്ളിക്കര ഭഗവതി ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ കുഞ്ഞികണ്ണന്‍ കുട്ടികളെ ആദരിച്ചു.
