കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ കിഴക്കുംകര ശാന്തി കലാമന്ദിരം വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ അടിയന്തിര ജീവന്‍ രക്ഷാ പരിശീലനവും പാചക വാതക സുരക്ഷ ബോധവല്‍കരണ ക്ലാസും കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയം പരിസരത്ത് വെച്ച് നടന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ മീന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ വി ലക്ഷമി സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് എം വി രാഘവന്‍ അദ്ധ്യയനായി. വിവിധ അപകടങ്ങളില്‍ നാം എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും,അപകട പറ്റിയാല്‍ നടത്തേണ്ട പ്രഥമ ശൂഷ സംബന്ധിച്ചും ബോധവല്‍ക്കരണ ക്ലാസും പരിശീലനവുംനല്കി. റിട്ട. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ വി മനോഹരന്‍ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും നല്കി. കാഞ്ഞങ്ങാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ അസി. സ്റ്റേഷന്‍ ഓഫീസര്‍
കെ ടി ചന്ദ്രന്‍ ഓഫീസര്‍ അതുല്‍ എന്നിവര്‍ നേതൃത്വംനല്കി. പരിപാടിയില്‍ നിരവധിയാളുകള്‍ സംബന്ധിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ വിശ്വനാഥന്‍ സ്വാഗതവും വി നാരായണന്‍ നന്ദിയും പറഞ്ഞു.
