ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് പദയാത്ര നടത്തി

കാഞ്ഞങ്ങാട് : ഇടതുസര്‍ക്കാറിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ജില്ലയിലെ പതിനാല് പഞ്ചായത്ത് കമ്മിറ്റികള്‍ പദയാത്ര നടത്തി. മടിക്കൈ പഞ്ചായത്ത് കമ്മിറ്റി കാലിച്ചാം പൊതിയില്‍ നിന്നും മടിക്കൈ അമ്പലത്തുകര യിലേക്ക് പദയാത്ര നടത്തി.പോസ്റ്റല്‍ എംപ്ലോയിസ് സംഘ് സംസ്ഥാന കമ്മിറ്റി അംഗം നാരായണന്‍ കൊട്ടോടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ വാഴക്കോടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി മണി വാഴക്കോട്, മേഖലാ ട്രഷറര്‍ എന്‍ നാരായണന്‍, ജില്ലാ കമ്മിറ്റി അംഗം സുലോചന എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കുമാരന്‍ പുളിക്കല്‍ സ്വാഗതവും കെ.പി. സുകുമാരന്‍ കക്കട്ടില്‍ നന്ദിയും പറഞ്ഞു. മേക്കാട്ട്, ചാളക്കടവ്, പൂത്തക്കാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സമാപനയോഗം മടിക്കൈ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍ മുല്ലശ്ശേരി,ജില്ലാ കമ്മിറ്റി അംഗം ഭാസ്‌കരന്‍ ചെമ്പിലോട്, കെ എസ് ആര്‍ ടി സി .എംപ്ലോയീസ് സംഘ് ജില്ലാ കമ്മിറ്റിയംഗം ഒ.ടി. ബാബു,രാജു കാരാക്കോട്, രാജന്‍ ഓയങ്കര, ബിജി ബാബു, പി. മനോജ് എന്നിവര്‍ സംസാരിച്ചു.മേഖലാ കമ്മിറ്റി അംഗം എം തമ്പാന്‍ പുല്ലൂര്‍ വീട് സ്വാഗതവും മാവുങ്കാല്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിറ്റ് പ്രസിഡന്റ് എ ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

മാവുങ്കാല്‍: ബി എം എസ് അജാനുര്‍ പഞ്ചായത്ത് കമ്മിറ്റി മുലക്കണ്ടത്ത് നിന്നും കാട്ടുകുളങ്ങരയിലേക്ക് പദയാത്ര സംഘടിപ്പിച്ചു.
എന്‍ജി ഓ സംഘ് ജില്ല പ്രസിഡന്റ് കെ.രജ്ഞിത്ത് ജാഥ ക്യാപ്റ്റന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗീരിഷ് കാട്ടുകുളങ്ങരക്ക്
പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാംവാര്‍ഡ് മെമ്പര്‍ എം.വി മധു, പ്രസാദ് മിഥില എന്നിവര്‍ സംസാരിച്ചു. ബി എം എസ് മേഖല പ്രസിഡന്റ് ഭാസ്‌ക്കരന്‍ ചെമ്പിലോട്ട്, മേഖല സെക്രട്ടറി അജയന്‍ പുതിയകണ്ടം , മേഖല വൈസ് പ്രസിഡന്റ് തങ്കമണി പുതിയകണ്ടം മേഖലാ ട്രഷറര്‍ കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വിനു പുതിയ കണ്ടം സ്വാഗതവും, ട്രഷറര്‍ കോമളന്‍ നന്ദിയും പറഞ്ഞു, വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ബി എം എസ് ജില്ല സെക്രട്ടറി
കെ.വി ബാബു, ജില്ല ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍ വാഴക്കോട്, ജില്ല കമ്മിറ്റിയംഗം, ബാബുമോന്‍ ചെങ്കള എന്നിവര്‍ സംസാരിച്ചു.
കെ.എസ്. ടി എപ്ലോയ് സംഘ് ബി എം എസ് ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് ജയകുമാര്‍ നെല്ലിത്തറ സമാപന യോഗം ഉദ്ഘാടനം ചെയ്തു.

പാണത്തൂര്‍ : ബി എം എസ് പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണത്തൂരില്‍ നിന്നും കോളിച്ചാലിലേക്ക് പദയാത്ര നടത്തി. പാണത്തൂരില്‍ ബിഎംഎസ് സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ കേളോത്ത് ജാഥാ ക്യാപ്റ്റന്‍ ചന്ദ്രന്‍ മാട്ടക്കുന്ന് പതാക കൈമാറി
ഉദ്ഘാടനം ചെയ്തു. കോളിച്ചാലില്‍ സമാപന സമ്മേളനം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, കെ.എന്‍, രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സേവാ പ്രമുഖ് എന്‍ ആര്‍ ദിലീപ്, എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂര്‍, ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പിജെ തങ്കച്ചന്‍, രാമചന്ദ്രന്‍ ജി എന്നിവര്‍ സംസാരിച്ചു. പദയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും നല്‍കി.

പുല്ലൂര്‍ : ബി എം എസ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മിറ്റി പദയാത്ര കേളോത്ത് നിന്നും ഉദയനഗര്‍ ജംഗ്ഷനിലേക്ക് പദയാത്ര നടത്തി.
ജാഥ ക്യാപ്റ്റന്‍ സുനില്‍ മീങ്ങോത്തിന് ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ലീല കേളോത്ത് അധ്യക്ഷത വഹിച്ചു. ബി എം എസ് മടിക്കൈ മേഖല വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പൊള്ളക്കട സംസാരിച്ചു .പുല്ലൂര്‍ പെരിയ പഞ്ചായത്ത് സെക്രട്ടറി വിമല്‍ പൊള്ളക്കട സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു. നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് നല്‍കി. സമാപന സമ്മേളനം പോസ്റ്റല്‍ എപ്ലോയ്സ് സംഘ് സംസ്ഥാന സമിതി അംഗം നാരായണന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി.ഷീബ സംസാരിച്ചു.

error: Content is protected !!