കാഞ്ഞങ്ങാട് : ജേഷ്ഠന് പിന്നാലെ അനുജനും സ്കൂള്‍ ഗെയിം മെഡല്‍ പട്ടികയില്‍. ഇന്നലെ കോട്ടയത്ത് നടന്ന 27 മത് കേരള സംസ്ഥാന അമേച്ചര്‍ തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര് U 44 കിലോ വിഭാഗത്തില്‍ കാസര്‍കോട് ജില്ലക്ക് സ്വര്‍ണ്ണമെഡല്‍ നേടിയ
സച്ചിത്ത് ദേവ കമ്മട്ട ദേശീയ സ്കൂള്‍ ഗെയിം മത്സരത്തിലേക്ക് യോഗ്യത നേടിയത്. സഹോദരന് ദക്ഷ് ദേവനന്ദ് കമ്മട്ടയും കഴിഞ്ഞ മാസം കണ്ണൂരില്‍ നടന്ന സ്കൂള്‍ ഗെയിംസില്‍ അമേച്ചര്‍ തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ U 19 , 78 കിലോ വിഭാഗത്തില്സ്വര്ണ്ണ മെഡല്‍ നേടിയിരുന്നു. ഇരുവരും നിരവധി സംസ്ഥാന ജില്ലാ മത്സരങ്ങളില്‍ മെഡല്‍ നേടിയിട്ടുണ്ട്. പറമ്പ് കൈരളി നഗറില്‍ ജയരാമന് അടുക്കാടുക്കത്തിന്റെയും ശാലിനി കമ്മട്ടയുടേയും മകനാണ്.ഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സച്ചിത്ത് ദേവ. ദക്ഷ് ദേവനന്ദ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
