വീണ്ടും കാഞ്ഞങ്ങാടന്‍ ചിത്രവുമായി സെന്ന ഹെഗ്‌ഡെ; ‘അവിഹിതം’ കുടുംബ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നു

കാഞ്ഞങ്ങാട് : സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രമായ ‘അവിഹിതം’ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കങ്കോലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക അഭിപ്രായമാണ് നേടുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ സെന്ന ഹെഗ്ഡെ ഉണ്ടാക്കിയെടുത്ത കാഞ്ഞങ്ങാട് ദേശത്തു നിന്ന് തന്നെയാണ് അവിഹിതം സിനിമയും കഥ പറയുന്നത്. അവിടത്തെ നാട്ടുകാരും, അവരുടെ നിഷ്‌കളങ്കതയും, മണ്ടത്തരങ്ങളും, തമാശകളും, വികാരങ്ങളും, എല്ലാം ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഒരു അവിഹിത കഥ തന്നെയാണ് അവിഹിതം. ബോറടിപ്പിക്കാതെ തുടര്‍ച്ചയായി കാണിക്കുന്ന ഹാസ്യം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷകം. സ്വാഭാവിക സംഭാഷണത്തിലൂടെ നര്‍മ്മം കണ്ടെത്തി കഥ പറയുന്ന തന്റെ പതിവ് ശൈലിയിലുള്ള ചലച്ചിത്രനിര്‍മ്മാണമാണ് സെന്ന ഇവിടെയും പിന്തുടരുന്നത്. സിനിമയുടെ പേര് അവിഹിതം എന്നാണെങ്കിലും കുടുംബസമേതം പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്നു കാണാവുന്ന വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങളായി വന്ന ഉണ്ണിരാജ ചെറുവത്തൂരും രഞ്ജി കങ്കോലും ധനേഷ് കോളിയാട്ടും വിജിഷയും അമ്മിണി ചന്ദ്രാലയവും രാകേഷ് ഉഷാറും ഉണ്ണി പരപ്പയും അനീഷ് ചെമ്മരത്തിയും അജിത് പുന്നാടും ഗോപിനാഥനും ചിത്രത്തിനകത്ത് അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് വിനീത് ചാക്യാര്‍ തന്റെതായ രീതിയില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഗുണ്ട ജയനിലൂടെ നമുക്ക് പരിചിതയായ വൃന്ദ മേനോനും മികച്ച അഭിനയം ഈ ചിത്രത്തില്‍ കാഴ്ച്ച വച്ചിട്ടുണ്ട്. ചിത്രത്തില്‍ ചെറിയ റോളില്‍ വന്ന മറ്റുള്ള അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളത്. ശ്രീരാജ് രവീന്ദ്രന്റെയും രമേശ് മാത്യുസിന്റെയും ഛായാഗ്രഹണം ചിത്രത്തെ ഒരു മികച്ച ദൃശ്യാനുഭവമായി തീര്‍ത്തിരിക്കുന്നു. സനത് ശിവരാജിന്റെ എഡിറ്റിങ്ങും മികച്ചതാണ്.
അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വിനീത് ചാക്യാര്‍, ധനേഷ് എം രാകേഷ് ഉഷാര്‍, വൃന്ദ മേനോന്‍, അജിത് പുന്നാട്, ഉണ്ണി പരപ്പ, അനീഷ് ചെമ്മരത്തി, ഗോപിനാഥന്‍ ടി, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രലയം, പാര്‍വണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാര്‍, പ്രേമലത, ശ്യാമിലി ദാസ്, വിപിന്‍ കെ, സ്വപ്ന പള്ളം, മുകേഷ് ഒ.എം.ആര്‍, സായന്ത്, കാര്‍ത്തിക വിജയകുമാര്‍, പ്രഭാകരന്‍, ശുഭ സി.പി, ലക്ഷ്മണന്‍ മന്നിയത് എന്നിവരാണ് അവിഹിതത്തിലെ മറ്റു താരങ്ങള്‍.

ഇഫോര്‍ എക്സ്പിരിമെന്റ്സ്, ഇമാജിന്‍ സിനിമാസ്, മാര്‍ലി സ്റ്റേറ്റ് ഓഫ് മൈന്‍ഡ് എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം – ശ്രീരാജ് രവീന്ദ്രന്‍, രമേഷ് മാത്യൂസ്, ക്രിയേറ്റീവ് ഡയറക്ടര്‍ – ശ്രീരാജ് രവീന്ദ്രന്‍, എഡിറ്റര്‍ -സനാത് ശിവരാജ്, സംഗീതം – ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സുധീഷ് ഗോപിനാഥ്, കല -കൃപേഷ് അയ്യപ്പന്‍കുട്ടി, ലൈന്‍ പ്രൊഡ്യൂസര്‍ – ശങ്കര്‍ ലോഹിതാക്ഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – വിഷ്ണു ദേവ്, റെനിത് രാജ്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് നിഖില്‍ കൃഷ്ണന്‍, ചന്ദ്രു വെള്ളരിക്കുണ്ട്, ജിതിന്‍ മനോഹര്‍. കോസ്റ്റ്യൂം ഡിസൈന്‍ – മനു മാധവ്, മേക്കപ്പ് -രഞ്ജിത്ത് മനാലിപ്പറമ്പില്‍, സൗണ്ട് ഡിസൈന്‍ -രാഹുല്‍ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ -എസ്.ആര്‍ ആക്ഷന്‍ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ് -റാന്‍സ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് – ആദര്‍ശ് ജോസഫ്, മാര്‍ക്കറ്റിംഗ് – കാറ്റലിസ്റ്റ്, ടിന്‍ഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് – വിപിന്‍ കുമാര്‍, സ്റ്റില്‍സ് -ജിംസ്ദാന്‍, ഡിസൈന്‍ – അഭിലാഷ് ചാക്കോ, വിതരണം -ഇ ഫോര്‍ എക്സ്പിരിമെന്റ്സ് റിലീസ്. പിആര്‍ഒ – എ.എസ്. ദിനേശ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

 

 

error: Content is protected !!