കാഞ്ഞങ്ങാട്: കഷ്ടത അനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാഞ്ഞങ്ങാട്ട് ജനകീയ ഡോക്ടറായിരുന്ന എന്‍ പി രാജന്റെ നാമധേയത്തില്‍ കാഞ്ഞങ്ങാട് നഗരസഭ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. തന്റെ കാഴ്ച പരിമിതിയോട് പൊരുതി മികച്ച ഗാനങ്ങള്‍ ആലപിക്കുകയും നിരവധി പുരസ്‌കാരങ്ങളും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്ത വൃന്ദ രാജനെ ചടങ്ങില്‍ ആദരിച്ചു. സൊസൈറ്റി നടത്തിയ സമ്മാനക്കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ. പി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരികളായ എം ശ്രീകണ്ഠന്‍ നായര്‍,മല്ലികാ രാജന്‍,വൈസ് പ്രസിഡന്റുമാരയ പി വി .ബാലന്‍, എം ദാക്ഷായണി, എം സുരേഷ്‌നാരായണന്‍,ഗോകുലാനന്ദന്‍ മോനച്ച, പി നളിനി കെ ചിന്താമണി, പി രഞ്ജിനി എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ ടി ജോഷിമോന്‍ സ്വാഗതവും ട്രഷറര്‍ സി കുഞ്ഞിരാമന്‍ നായര്‍ നന്ദിയും പറഞ്ഞു. ഒന്നാം സമ്മാനമായ ഫ്രിഡ്ജ് പുതുക്കൈയിലെ ടി കെ ഗംഗാധരനും,രണ്ടാം സമ്മാനമായ സ്മാര്‍ട്ട്‌ഫോണ്‍ പി ലത കാഞ്ഞങ്ങാട്, മൂന്നാം സമ്മാനമായ സ്മാര്‍ട്ട് ടിവി കൃഷ്ണന്‍ പാക്കവും ഏറ്റുവാങ്ങി .കൂടാതെ വാഷിംഗ് മെഷീന്‍, മിക്‌സി,സീലിംഗ് ഫാന്‍ തുടങ്ങിയ 30 സമ്മാനങ്ങള്‍ സമ്മാനപദ്ധതിയുടെ ഭാഗമായി വിജയികള്‍ക്ക് നല്‍കി
